കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിയുടെ 97-ാം ജയന്തി ആഘോഷം ഇന്ന്. രാവിലെ 11ന് നടക്കുന്ന ഭാഗവതഹംസ ജയന്തിസമ്മേളനത്തില്‍ മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് 2018-ലെ ശങ്കരസ്മൃതി പുരസ്കാരം സമ്മാനിക്കും.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ, ഹരിദ്വാര്‍ പതഞ്ജലി യോഗാശ്രമത്തിലെ ആചാര്യ ജഗദീപ്, മേജര്‍ രവി, ബദരിനാഥ് റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 9ന് ഈറോഡ് രാജാമണി ഭാഗവതരുടെ സമ്പ്രദായ ഭജനയും ഉച്ചയ്ക്ക് 12ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരിയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: