കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് ഇന്ന് മുതല്‍. രാജ്യവ്യാപകമായി നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായി പെരിയാറിനെ 59 ബ്ലോക്കുകളായി തിരിച്ചാണ് പരിശോധന.
ഓരോ ബ്ലോക്കിലും മൂന്ന് പേരടങ്ങുന്ന സംഘമാണ് വിവരശേഖരണം നടത്തുക. കടുവ ഉള്‍പ്പെടെയുള്ള മാംസഭോജികളുടെയും അവയുടെ ഇരകളുടെയും സാന്നിദ്ധ്യവും എണ്ണവും തിട്ടപ്പെടുത്തും.
ആദ്യത്തെ മൂന്ന് ദിവസം കടുവയടക്കമുള്ള മാംസഭോജികളുടെയും വലിയ സസ്യഭുക്കുകളുടെയും സാന്നിദ്ധ്യം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തും. 9ന് കണക്കെടുപ്പ് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: