എംപി രാമചന്ദ്രന് എംബിഎ അവാര്‍ഡ്

Friday 2 February 2018 2:30 am IST

കൊച്ചി: പെഗാസസ് ഗ്രൂപ്പ് ബിസിനസ് രംഗത്തെ നേട്ടത്തിന് നല്‍കുന്ന എട്ടാമത് എംബിഎഅവാര്‍ഡ് ജ്യോതി ലാബോറട്ടറീസ് മാനേജിംഗ് ഡയറക്ടര്‍ എം.പി രാമചന്ദ്രന്. 

രണ്ടു കോടിയലധികം രൂപ ആസ്തിയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാര്‍ക്ക് പെഗാസസ് ഗ്രൂപ്പും യുണീക് ടൈംസ്, പ്രീമിയം ബിസിനസ് ലൈഫ് സ്റ്റൈല്‍ മാഗസീന്‍ എന്നിവരും  ചേര്‍ന്ന് നല്‍കുന്നതാണ് അവാര്‍ഡ്.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍  നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വി.പി നന്ദകുമാറില്‍ നിന്നും എം.പി രാമചന്ദ്രന് അവാര്‍ഡ് ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.