ഡുപ്ലെസിസിന് സെഞ്ചുറി

Friday 2 February 2018 2:40 am IST

ഡര്‍ബാന്‍: മുന്നില്‍ നിന്ന് പടനയിച്ച നായകന്‍ ഡു പ്ലെസിസിന്റെ സെഞ്ചറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക മികച്ച സ്‌കോര്‍. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ അവര്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 269 റണ്‍സ് എടുത്തു.

ഡു പ്ലെസിസ് 112 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 120 റണ്‍സ് സ്വന്തം പേരിലെഴുതി. ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. പാണ്ഡ്യ ക്യാച്ചെടുത്തു. ഡുപ്ലെസിസിന്റെ ഒമ്പതാം സെഞ്ചുറിയാണിത്.

ഓപ്പണര്‍ ഡിക്കോക്കും മോറിസും മികവു കാട്ടി. ഡിക്കോക്ക് 49 പന്തില്‍ നാലു ഫോറുകളുടെ അകമ്പടിയില്‍ 34 റണ്‍സ് എടുത്തു. ചഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ക്രീസ് വിട്ടത്. മോറീസ് 43 പന്തില്‍ 37 റണ്‍സുമായി മടങ്ങി. നാലുഫോറും ഒരു സിക്‌സറും അടിച്ചു. ഫെഹുല്‍കുവായോ 27 റണ്‍സുമായി പുറത്താകാതെ നിന്നു. 33 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും നേടി.

സ്പിന്നര്‍ കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ കീശയിലാക്കി. യുവേന്ദ്ര ചഹല്‍ പത്ത് ഓവറില്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡു പ്ലെസിസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.