മന്ത്രി ബാലന്റെ കോലം കത്തിച്ചു

Friday 2 February 2018 2:07 am IST

തിരുവനന്തപുരം: ആദിവാസി ദളിത് സമൂഹത്തെ വീണ്ടും അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് പട്ടികജാതിമോര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ മന്ത്രി എ.കെ. ബാലന്റെ കേലം കത്തിച്ചു. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പാരമ്പര്യചികിത്സാരീതികളോടുള്ള ഭാരതസര്‍ക്കാരിന്റെ ആദരവാണ് നാട്ടുവൈദ്യ കുലപതിയായ ലക്ഷ്മിക്കുട്ടിഅമ്മയ്ക്ക് ലഭിച്ച പത്മശ്രീ. ആദിവാസി ദളിത് സമൂഹങ്ങള്‍ക്ക് ഇത് ആവേശവും പ്രചോദനവുമാണ്. 

പുരസ്‌കാരജേതാവിനെ അഭിനന്ദിക്കുന്നതിനുപകരം പരമ്പരാഗത നാട്ടുവൈദ്യത്തെയും ചികിത്സാരീതിയെയും അവഹേളിച്ച് നിയമസഭയില്‍ പ്രസ്താവന നടത്തുകവഴി മന്ത്രി പുരസ്‌കാരജേതാവിനെ അപഹസിക്കുകയാണ് ചെയ്തത്. ആദിവാസി സമൂഹത്തെയും സ്ത്രീകളെയും മന്ത്രി നേരത്തേയും അധിക്ഷേപിച്ചിട്ടുണ്ട്. മന്ത്രി ബാലന് പത്മശ്രീ കിട്ടണമെങ്കില്‍ അത് കൈനോട്ടത്തിനല്ല പരദൂഷണത്തിനും അസൂയയ്ക്കും ആയിരിക്കും. 

ദളിത്‌വിരുദ്ധ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന മന്ത്രി ബാലന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി സ്വപ്‌നജിത്ത് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് മുട്ടത്തറ, ജനറല്‍ സെക്രട്ടറി സന്തോഷ് വിളപ്പില്‍ എന്നിവര്‍ സംസാരിച്ചു. മോര്‍ച്ച ജില്ലാ സെക്രട്ടറി രതീഷ്, മണ്ഡലം പ്രസിഡന്റ് രാജേഷ് മുട്ടത്തറ, മനു എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.