സാമൂഹ്യ സുരക്ഷിതത്വം ലക്ഷ്യംവെച്ചുള്ള ജനക്ഷേമ ബജറ്റാകുമെന്ന് ധനമന്ത്രി

Friday 2 February 2018 8:50 am IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കേന്ദ്രബിന്ദു സാമൂഹിക സുരക്ഷയാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. മലയാളികള്‍ക്കു സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വകവചം തീര്‍ക്കുമെന്നും, ഗള്‍ഫിലെ പ്രവാസികള്‍ക്കു ജോലി നഷ്ടമാകുന്ന സാഹചര്യം ഉള്‍പ്പെടെ കണക്കിലെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് മുന്നോിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ബജറ്റ് സാധാരണക്കാരന് ഒപ്പമായിരിക്കുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി വളര്‍ച്ചയ്ക്കുതകുന്ന പുതിയ വ്യവസായങ്ങള്‍ക്ക് പരിഗണന നല്‍കുമെന്നും, ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുത്തുമെന്നും അറിയിച്ചു.

വന്‍ പ്രതിസന്ധി നിലനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ ശമ്പളവും, പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, പിഴകള്‍, ഭൂനികുതി, കെട്ടിടനികുതി , ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിക്കാനാണ് സാധ്യതകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.