കോഴി തീറ്റിക്കാന്‍ കുടുംബശ്രീ

Friday 2 February 2018 10:10 am IST
കുടുംബശ്രീയ്ക്ക് 200 കോടി രൂപ ബജറ്റില്‍

 
കൊച്ചി: കോഴിയിറച്ചി വിപ്ലവത്തിന് ധനമന്ത്രി തോമസ് ഐസക്കിന്റെ പദ്ധതി. എല്ലാ പഞ്ചായത്തിലും കുടുംബശ്രീ വഴി കോഴിഫാം തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഇതുവഴി ജോലി ഉറപ്പിക്കാമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഗുണനിലവാരമുള്ള ചിക്കന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമെന്നാണ് പറയുന്നത്.
 
കോഴിയിറച്ചി വില്‍പ്പനക്കാരുമായി ധനമന്ത്രിയുടെ  തര്‍ക്കവും വഴക്കും വിവാദമായതാണ്. അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിക്കടത്തും വിഷയമാണ്. ഇതുരണ്ടും മുന്‍നിര്‍ത്തിയാണ് ഈ പ്രഖ്യാപനം. കുടുംബശ്രീയ്ക്ക് 200 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുമുണ്ട്.
 
പറയാത്തത്
 
ജൈവകൃഷിയും മാരാരിക്കുളം മോഡല്‍ പച്ചക്കറി ഉല്‍പ്പാദനവും സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന മുന്‍ ബജറ്റ് പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല. കോഴി ഫാമുകളുടെ പഞ്ചായത്തുതല വ്യാപനം മാലിന്യ സംസ്‌കരണ പ്രശ്‌നമുണ്ടാക്കുമ്പോള്‍ കൈകാര്യം ചെയ്യാനുള്ള പദ്ധതിയുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: കേരള ബജറ്റ് 2018