കേന്ദ്ര ആരോഗ്യപദ്ധതി ഊന്നുവടിയാക്കാന്‍ കേരളം

Friday 2 February 2018 10:26 am IST
ഇന്‍ട്രോ: മലബാര്‍ കാന്‍സര്‍ സെന്ററിന് റീജീയണല്‍ കാന്‍സര്‍ സെന്ററിന്റെ നിലവാരം

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ തണലില്‍ കേരള സര്‍ക്കാരിന്റെ ബജറ്റിലെ ആരോഗ്യ ആസൂത്രണം. കേന്ദ്രത്തിന്റെ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം ആരോഗ്യരംഗത്ത് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജീയണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. മെഡിക്കല്‍ കോളെജുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിക്കും. ജില്ലാ ആശുപത്രികളില്‍ ഹദ്രോഗ ചികിത്സാ സംവിധാനം നടപ്പാക്കും. താലൂക്ക് ആശുപത്രികളിലും അപകട തീവ്ര ചികിത്സാ സൗകര്യമുണ്ടാക്കും. പൊതു ആരോഗ്യ രംഗത്തേക്ക് അടുത്ത വര്‍ഷം 1685 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.

യൂബര്‍ കാര്‍ സേവനം പോലെ ആംബുലന്‍സ് സംസിവിധാനം നടപ്പാക്കും.

ഇല്ലാത്തത്

കേരളത്തില്‍ പുതിയ പുതിയ രോഗങ്ങള്‍ കാണപ്പെടുകയും പകര്‍ച്ച വ്യാധിപോലെ അവ പടരുകയും പതിവായിട്ടും ആരോഗ്യ ഗവേഷണ രംഗത്ത് വേണ്ടത്ര നിര്‍ദ്ദേശമോ നീക്കിവെപ്പോ ഇല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.