കയര്‍ തൊഴിലാളികള്‍ക്ക് 600 രൂപ ദിവസക്കൂലി

Friday 2 February 2018 10:38 am IST

തിരുവനന്തപുരം: കയര്‍ തൊഴിലാളികള്‍ക്ക് 600 രൂപ ദിവസക്കൂലി ഉറപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തൊണ്ട് ചകിരിയാക്കുന്നതിന് കൂടുതല്‍ മില്ലുകള്‍ സ്ഥാപിക്കും. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.

വിരമിച്ച കയര്‍ സഹകരണ സംഘം തൊഴിലാളികള്‍ക്ക് ക്ഷേമത്തിന് അഞ്ച് കോടി. കയര്‍ ഉത്പാദന സംഘങ്ങളെ നവീകരിക്കും. കയര്‍ ഭൂവസ്ത്ര നിര്‍മ്മാണം വര്‍ദ്ധിപ്പിക്കും. സ്വകാര്യ നിമക്ഷപകര്‍ക്ക് കയര്‍ ബോര്‍ഡിന്റെ സബ്‌സിഡിയും സര്‍ക്കാര്‍ സഹായവും. രണ്ടാം കയര്‍ വ്യവസായം ഇതിന് 200 കോടി പദ്ധതി. വായ്പ അടക്കം 211 കോടി അടങ്കല്‍.

കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ തോട്ടണ്ടി ഇറക്കുമതി ചെയ്യും. 54.45 കോടി കശുവണ്ടി വ്യവസായത്തിന് നീക്കിവെക്കുന്നു. കൈത്തറി മേഖലയില്‍ റിബേറ്റ് തുടരും. എസ്സി, എസ് ടി വിഭാഗത്തിന് നീക്കിയിരിപ്പ് 2859 കോടി രൂപയാണ്. എസ്സി, എസ് ടി ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.