ക്ഷേമ പെന്‍ഷനുകള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു

Friday 2 February 2018 11:29 am IST

കൊച്ചി: കാര്‍, രണ്ടേക്കര്‍ ഭൂമി, 1200 ചതുരശ്ര അടിയുള്ള വീട് എന്നിവയുള്ളവരെ ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കും. ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

അനര്‍ഹരെ സാമൂഹികക്ഷേമ പെന്‍ഷനില്‍ നിന്നൊഴിവാക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ വിലക്കും. അനര്‍ഹര്‍ക്ക് സ്വയം ഒഴിയാന്‍ മാര്‍ച്ച് വരെ സമയം നല്‍കും.  തുടര്‍ന്ന് സര്‍വേ നടത്തി അനര്‍ഹരെ ഒഴിവാക്കും. 

സംസ്ഥാനത്ത് അനര്‍ഹര്‍ സാമൂഹ്യ പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നുവെന്ന് ഏറെ നാളായി പരാതിയുള്ളതാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്, റേഷന്‍ വിഹിതം സംബന്ധിച്ച പഠനത്തില്‍ കേരളം അനര്‍ഹമായ വിഹിതം ചോദിക്കുന്നുവെന്ന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചതാണ്. എന്നാല്‍ ഇപ്പോഴും അനര്‍ഹര്‍ റേഷന്‍ ആനുകൂല്യങ്ങള്‍ പറ്റുന്നുണ്ട്. വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കം.

പറയാത്തത്

ആധാര്‍ കാര്‍ഡ് നമ്പരുമായി ബന്ധപ്പെടുത്തി, ബാങ്ക് വഴി സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന സംവിധാനം നടപ്പാക്കിയാല്‍ അനര്‍ഹര്‍ ആനുകൂല്യം തട്ടുന്നത് തടയാവുന്നതേ ഉള്ളു. ആധാറിനെ എതിര്‍ക്കുന്നതിനാല്‍ തോമസ് ഐസക് അതെക്കുറിച്ച് പറയുന്നില്ല. മാത്രമല്ല, സാമൂഹ്യ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യാനും സര്‍വേ നടത്തി ഇഷ്ടക്കാര്‍ക്ക് ആനുകൂല്യം ഉറപ്പിക്കാനുമാണ് നിലവില്‍ ആലോചന. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.