തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണബാങ്കുകള്‍ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ജില്ലാ സഹകരണ ബാങ്കുകളുടെ മൂല്യനിര്‍ണ്ണയം നടക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളാ ബാങ്ക് സ്ഥാപിക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്.
ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ മൂലധനം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: