ബല്‍റാമിന് നന്ദി; എകെജിക്ക് സ്മാരകം

Friday 2 February 2018 11:48 am IST

കൊച്ചി: എകെജി എന്ന എ.കെ. ഗോപാലനെ വ്യക്തിഹത്യ നടത്തി ആക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എ  വി.ടി. ബല്‍റാമിന് നന്ദി. മരിച്ച് 40 വര്‍ഷം കഴിഞ്ഞപ്പോള്‍ സിപിഎമ്മിനെക്കൊണ്ട് എകെജിയെ ഓര്‍മ്മിപ്പിച്ചതിന്. എകെജിക്ക് സ്മാരകം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.

ജന്മനാടായ തലശ്ശേരിയിലാണ് സ്മാരകം. മ്യൂസിയമാണ് പദ്ധതി. എകെജിയെക്കുറിച്ച്‌ പത്നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിനു പുറമേ, പുന്നപ്രവയലാര്‍ സ്മാരകത്തിനു 10 കോടിയും ഒന്‍എന്‍വി സ്മാരകത്തിന് അഞ്ച് കോടിയും അനുവദിച്ചു.

പറയാത്തത്:

എകെജി ബാലപീഡകനാണെന്ന ബല്‍റാമിന്റെ ആക്ഷേപത്തെക്കുറിച്ച് പരാമര്‍ശമൊന്നും മന്ത്രി നടത്തിയില്ല. പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസ് നാലുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. ഐസക്ക് മന്ത്രിയായിരിക്കെ 2008 ല്‍ വയലാറിലെ രക്തസാക്ഷി സ്മാരക നിര്‍മ്മാണ പദ്ധതി പ്രഖ്യാപിച്ചതും തുടങ്ങിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.