ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സ്‌കൂള്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍

Friday 2 February 2018 12:21 pm IST

ന്യൂദല്‍ഹി: പ്രദ്യുമ്നന്‍ ഠാക്കൂറിന്റെ കൊലപാതകം നടന്ന് മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വിദ്യാര്‍ത്ഥിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.   

ന്യൂദല്‍ഹിയിലെ കാരാവല്‍ നഗറിലെ ജീവന്‍ ജ്യോതി സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയായ തുഷാറിനെയാണ്(14)​ ദുരൂഹ സാഹചര്യത്തില്‍ സ്‌കൂള്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയ്ക്കാണ് സഹപാഠികള്‍ തുഷാറിനെ അബോധാവസ്ഥയില്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച തുഷാര്‍. 

ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് തുഷാറിനെ മര്‍ദ്ദിച്ചിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ തുഷാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ തുഷാര്‍ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.