ഐസക്കിന്റേത് സാങ്കല്‍പ്പിക ബജറ്റ്

Friday 2 February 2018 2:08 pm IST

കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിച്ചത് സാങ്കല്പിക ബജറ്റാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. യാഥാര്‍ത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങള്‍ മാത്രം പങ്കുവെക്കുന്നതുമാണ് ബജററ് പ്രസംഗം. പണം എവിടുന്നു വരും എന്നതിന് ഈ വര്‍ഷവും ഉത്തരമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ നടക്കാത്ത പല കാര്യങ്ങളുടേയും തനിയാവര്‍ത്തനമാണ്. ചെലവുചുരുക്കാന്‍ ഫലപ്രദമായ നടപടി ഒന്നുമില്ല. ആകെക്കൂടി പതിവു വാചാടോപങ്ങള്‍ ഉണ്ടായതുകൊണ്ട് പ്രസംഗം വിരസമായില്ലെന്നു പറയാമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. 

യാഥാര്‍ത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങള്‍ മാത്രം പങ്കുവെക്കുന്നതുമാണ് ബജററ് പ്രസംഗം. പണം എവിടുന്നു വരും എന്നതിന് ഈ വര്‍ഷവും ഉത്തരമില്ല. ആകെ ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിര്‍ദ്ദേശങ്ങള്‍. നിയമനനിരോധനം തുടരും. കിഫ്ബി ഇത്തവണയും കനിയില്ല. കെഎസ്‌ആര്‍ടിസിയുടെ കാര്യം ഇത്തവണയും കട്ടപ്പൊകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.