ന്യൂദല്‍ഹി: ബോഫോഴ്സ് കേസിലെ ദല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച് ബിജെപി നേതാവ് അജയ് അഗര്‍വാള്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണിത്. ഉന്നതാധികാര കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിക്കാന്‍ വൈകിയതിനാലാണ് സ്പെഷ്യല്‍ ലീവ് പെറ്റീഷന് നല്‍കാനും വൈകിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.
അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കുന്നതിനെതിരെ നിയമോപദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജി നല്കാന് ആവശ്യമായ തെളിവുണ്ടെന്ന് സി.ബി.ഐ. പാര്‍ലമെന്ററി സമിതിയെ അറിയിച്ചത്.
സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മ, അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് അസ്താന പേഴ്സണല്‍കാര്യ വകുപ്പ് സെക്രട്ടറി അജയ് മിത്തല്‍ എന്നിവരാണ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പ്രതിരോധകാര്യ ഉപസമിതിയെ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: