കൂട്ട വന്ധ്യംകരണം: ദേരാതലവന് കുറ്റപത്രം

Saturday 3 February 2018 2:45 am IST

ചണ്ഡീഗഡ്: ജയില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിനും രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആളുകളെ കൂട്ടത്തോടെ വന്ധ്യംകരിച്ചതിനാണ് ഗുര്‍മീതിനും ഡോക്ടര്‍മാര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

400 അനുയായികളെയാണ് ഗുര്‍മീത്തും കൂട്ടരും വന്ധ്യംകരിച്ചത്. പീഡനക്കുറ്റത്തിന് ഗുര്‍മീതിനെ ശിക്ഷിച്ച പഞ്ച്കുല പ്രത്യേക സിബിഐ കോടതിയിലാണ് ഈ കുറ്റപത്രവും സമര്‍പ്പിച്ചിരിക്കുന്നത്. ഗുര്‍മീതിനും ഡോ. പങ്കജ് ഗാര്‍ഗ്, ഡോ. എം.പി. സിങ്ങ് എന്നിവര്‍ക്കുമെതിര ക്രിമിനല്‍ ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍, വഞ്ചനാക്കുറ്റം, ആയുധമുപയോഗിച്ച് മനപ്പൂര്‍വ്വം അപായപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ ഉത്തരവിനെ തുടര്‍ന്ന് 2015 ലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ദേരയുടെ നിര്‍ദ്ദേശപ്രകാരം താന്‍ ഉള്‍പ്പടെ അനേകം അനുയായികള്‍ വന്ധ്യംകരണത്തിന് വിധേയരായിട്ടുണ്ടെന്ന് ഗുര്‍മീത് റാം റഹീമിന്റെ പിഎ വെളിപ്പെടുത്തിയിരുന്നു. രണ്ട് വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷയനുഭവിക്കുകയാണ് ഗുര്‍മീത് ഇപ്പോള്‍. പ്രതികളിലൊരാളായ  ഡോ. എം.പി. സിങ്ങാകട്ടെ ഗുര്‍മീത് ജയിലിലായതിനെ തുടര്‍ന്ന് 36 ദേരാ വിശ്വാസികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ കലാപം അഴിച്ചു വിട്ടു എന്ന കേസില്‍് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.