ന്യൂദല്‍ഹി: ജെല്ലിെക്കട്ടുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് കൈമാറി. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടേക്കാം എന്ന് സുപ്രീം കോടതി ഡിസംബറില്‍ സൂചിപ്പിച്ചിരുന്നു. അതേസമയം തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടത്തിയ ജെല്ലിക്കെട്ട് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല.
മൃഗങ്ങളെ കൊടും ക്രൂരതയ്ക്ക് വിധേയരാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മൃഗാവകാശ പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് 2014-ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. ഇത് സംസ്ഥാനത്തുടനീളം പൊതുജന പ്രക്ഷോഭത്തിന് കാരണമായപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ വിധി ഒഴിവാക്കുവാന്‍ പുതിയ നിയമം പാസാക്കി. ഇതിനെതിരായ ഹര്‍ജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: