മുംബൈ: മുന്‍കാല ബോളിവുഡ് നടി സീനത്ത് അമന്റെ പരാതിയില്‍ ജുഹു പോലീസ് ബിസിനസുകാരനെ അറസ്റ്റ് ചെയ്തു. സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തും വിധം പെരുമാറല്‍, സ്ത്രീയെ പിന്തുടരാന് ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 30നാണ് സീനത്ത് അമന് ഇയാള്‍ക്കെതിരെ ജുഹു പോലീസില്‍ പരാതി നല്‍കിയത്. ഇയാളുമായി നടിക്ക് ഏറെക്കാലത്തെ പരിചയമുണ്ടായിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. താനുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും പിന്തുടരരുതെന്നും താക്കീത് നല്‍കിയിട്ടും വീണ്ടും ഇതിന് ശ്രമിച്ചതാണ് നടി പരാതി കൊടുക്കാന്‍ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: