സിസ്റ്റര്‍ അഭയ കേസ് :വിടുതല്‍ ഹര്‍ജി മാറ്റി മൈക്കിളിന് കോടതിയുടെ വിമര്‍ശനം

Saturday 3 February 2018 2:45 am IST

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു . ഫാ.തോമസ് എം.കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ക്ക് ഇടക്കാല റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ തങ്ങള്‍ക്ക് ലഭിച്ചില്ല എന്ന കാരണം പറഞ്ഞാണ് വാദം അവതരിപ്പിക്കാന്‍  പ്രതികള്‍ വിസമ്മതിച്ചത് .

അതിനിടെസിസ്റ്റര്‍ അഭയ കേസിലെ നാലാം പ്രതിയും മുന്‍ ക്രൈം ബ്രാഞ്ച് എസ്പിയുമായ കെ .ടി .മൈക്കിളിനെ കോടതിയുടെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നാളിതുവരെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല വിടുതല്‍ ഹര്‍ജിയുടെ വാദം പറയാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയപ്പോള്‍ കേസ് നടപടികള്‍ വൈകിപ്പിക്കാനുള്ള സമീപനമാണോ ഇതെന്ന് സിബിഐ കോടതി ജഡ്ജി നാസര്‍ ചോദിച്ചു .ഇവരുടെ കോപ്പികള്‍ ചൊവ്വാഴ്ച തന്നെ നല്‍കാന്‍ കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി .1992 മാര്‍ച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതായി കണ്ടത്. 

 കോടതി നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മൈക്കിള്‍ ഹാജരാകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത് .ഇയാളെ ഈ മാസം 15 ന് ഹാജരാകാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.മൈക്കിളിനുപകരം ഇയാളുടെ അഭിഭാഷകനാണ് ഹാജരായത് .തുടര്‍ച്ചായി രണ്ടാം ദിവസവും ഹാജരാകാത്ത കാരണത്താലാണ് കോടതി പ്രതിക്ക് താക്കീത് നല്‍കിയത് .പ്രാഥമിക ഘട്ടത്തില്‍ കേസിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചതിന് കോടതി മൈക്കിളിനെതിരെ സ്വമേധയാ കേസെടുത്ത് നാലാം പ്രതി ആക്കിയിരുന്നു 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.