ഓഖി: ഒരാളെ കൂടി തിരിച്ചറിഞ്ഞു

Saturday 3 February 2018 2:45 am IST

കളമശ്ശേരി: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപിന് സമീപത്ത് നിന്ന് കിട്ടിയ അജ്ഞാത മൃതദേഹങ്ങളില്‍ ഒന്ന് കൂടി ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. കന്യാകുമാരി കൊല്ലങ്കോട് ആരോഗ്യ അണ്ണൈനഗര്‍  നിവാസിയായ ആന്റണി പിള്ളയുടെ മകന്‍ ജോണ്‍ ബ്രിട്ടോ (51)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

ലക്ഷദ്വീപ് പോലീസ്  ഓഖി ദുരന്തവുമായി ബന്ധപ്പെട്ട്  എറണാകുളത്ത് എത്തിച്ചതാണ്  മൃതദേഹം. ഇനി ഒരു മൃതദ്ദേഹം കൂടി തിരിച്ചറിയാനുണ്ട്. ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണിത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.