പുറ്റടിയിലെ നവീകരണം പൂര്‍ത്തിയാക്കി; ഇ-ലേലം ഉടന്‍ പുനരാരംഭിക്കും

Saturday 3 February 2018 2:45 am IST

കൊച്ചി: കുമളി പുറ്റടിയിലുള്ള സ്പൈസസ് പാര്‍ക്കിലെ നവീകരിച്ച ഇലക്ട്രോണിക് ലേലകേന്ദ്രത്തില്‍  ഇ-ലേലം ഉടന്‍ പുനരാരംഭിക്കുമെന്ന് സ്പൈസസ് ബോര്‍ഡ്. ഇപ്പോള്‍  തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലാണ്  ലേലം നടക്കുന്നത്. 

ഏല ലേലത്തിന്റെ  സുതാര്യതയ്ക്ക് വേണ്ടിയാണ് സ്പൈസസ് ബോര്‍ഡ് 2007ല്‍ പുറ്റടിയിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലും ഇ-ലേല കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ബോഡിനായ്ക്കന്നൂരില്‍ പുതിയ കെട്ടിടം പണിതപ്പോള്‍ അവിടെ നവീകരിച്ച ഇ-ലേല കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പുറ്റടിയിലെ ഇ-ലേല കേന്ദ്രം നവീകരണം പുരോഗമിക്കുകയാണ്. നവീകരണം പൂര്‍ത്തീകരിച്ചാല്‍ ഉടനെ മികച്ച സേവനം ഇ-ലേലത്തില്‍ ഒരുക്കാന്‍ കഴിയുമെന്ന് സ്പൈസസ് ബോര്‍ഡ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.