കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും റഷ്യന്‍സ്ഥാപനവും തമ്മില്‍ ധാരണാപത്രം

Saturday 3 February 2018 2:45 am IST

ന്യൂദല്‍ഹി: ജലയാനങ്ങളുടെ രൂപകല്‍പ്പന, വികസനം എന്നിവ സംബന്ധിച്ച ധാരണാപത്രത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാഡ് ലിമിറ്റഡും റഷ്യന്‍ സ്ഥാപനമായ യുണൈറ്റഡ് ഷിപ്പ്ബില്‍ഡിങ്ങ് കോര്‍പ്പറേഷനും ധാരണാപത്രത്തില്‍ ഒപ്പു വച്ചു. അതിവേഗ യാനങ്ങള്‍, നദി, കടല്‍ ചരക്ക് കപ്പലുകള്‍ , മണ്ണുമാന്തിക്കപ്പലുകള്‍ , ഉള്‍നാടന്‍ ജലഗതാഗതത്തിനും, സമുദ്ര ഗതാഗതത്തിനുമുപയോഗിക്കുന്ന മറ്റു തരം യാനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ഇരു സ്ഥാപനങ്ങളുടെയും പരസ്പരം സഹകരണം സംബന്ധിച്ചതാണ് ധാരണാപത്രം.

കേന്ദ്രമന്ത്രി  നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാഡ് സിഎംഡി മധു എസ് നായരും യുണൈറ്റഡ് ഷിപ്പ്ബില്‍ഡിങ്ങ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് അലക്‌സി രഖ്മനോവും ധാരണാപത്രത്തില്‍ ഒപ്പു വച്ചു്. റഷ്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനിയാണ്, ഈ രംഗത്ത് 300 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, യുണൈറ്റഡ് ഷിപ്പ്ബില്‍ഡിങ്ങ് കോര്‍പ്പറേഷന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.