ചേര്‍ത്തല: വീട്ടില്‍ വിദേശമദ്യം ശേഖരിച്ച് ചില്ലറ വില്‍പ്പന നടത്തിയ ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കറുകയില്‍ വിജയനെ(57) യാണ് പിടികൂടിയത്. മൂന്നേമുക്കാല്‍ ലിറ്റര്‍ മദ്യം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. മുഹമ്മയിലെ ബിവറേജസ് മദ്യവില്‍പ്പന ശാലയില്‍ നിന്ന് വാങ്ങുന്ന മദ്യം ഇയാള്‍ വീട്ടില്‍ ഇരട്ടി വിലയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നതെന്നും പരാതിയെ തുടര്‍ന്ന് നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: