ആലപ്പുഴ: സര്‍ക്കാരുകളുടെ ബജറ്റിലെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ബിനിഷ് ബോയി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുകയോ അഗതി പെന്ഷന് നല്‍കാനോ, കെഎസ്ആര്‍ടിസി പെന്ഷന് പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല.
കേന്ദ്ര ബജറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപാദ്ധ്യക്ഷന്മാരായ ബി. രാജശേഖരന്, സി. ഗോപകുമാര്‍, അനിയന് സ്വാമിചിറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് പി.ബി. പുരുഷോത്തമന്, ജി. ഗോപന്, ലാലപ്പന്, ഷാജി, പി.സി. കാര്ത്തികേയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: