ഡിവൈഎഫ്‌ഐ സെക്രട്ടറിയെ ഔദ്യോഗിക വിഭാഗം വെട്ടിനിരത്തി

Saturday 3 February 2018 2:07 am IST


എടത്വാ: ഔദ്യോഗിക പാനലില്‍ വിമതനായി മത്സരിച്ച ഡിവൈഎഫ്‌ഐ സെക്രട്ടറിയെ ഔദ്യോഗിക വിഭാഗം വെട്ടിനിരത്തി. തലവടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി തെരഞ്ഞടുപ്പില്‍ ഓദ്യോഗിക വിഭാഗത്തില്‍നിന്ന് വിമതനായി മത്സരിച്ച സെക്രട്ടറിയെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.
  ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് വിമതരും പരാജയപ്പെട്ടിരുന്നു. എതിര്‍ ചേരിയില്‍ നിന്ന പ്രതിനിധികളെ ലോക്കല്‍ കമ്മറ്റിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഔദ്യോഗിക വിഭാഗം സ്വീകരിച്ചത്. വിമതനായി മത്സരിച്ചതിന്റെ പ്രതികാരമെന്ന നിലയിലാണ് ഡിവൈഎഫ്‌ഐ സെക്രട്ടറിയെ നീക്കാന്‍ കാരണം.
  ഡിവൈഎഫ്‌ഐ പ്രസിഡന്റിന് സെക്രട്ടറിയുടെ ചുമതല നല്‍കിയശേഷം പുതിയ പ്രസിഡന്റിനെ ഔദ്യോഗിക വിഭാഗം തെരഞ്ഞെടുത്തു. വിഭാഗിയത രൂക്ഷമായ തലവടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങളേയും അനുനയിപ്പിക്കാന്‍ ജില്ല നേതൃത്വം ഇടപെടേണ്ടി വന്നിരുന്നു. ജില്ല നേതൃത്വം ഇടപെട്ടിട്ടും തലവടിയില്‍ വിഭാഗികതയും വെട്ടിനിരത്തലും തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിലും വിഭാഗിയത നിഴലിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.