അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള രേഖകളുടെ പട്ടികയും സത്യവാങ്മൂലവും പോലീസ് നല്കി. 760 രേഖകള്‍ ഉള്‍പ്പെട്ട പട്ടികയാണ് നല്‍കിയത്. പരിശോധനാ ഫലങ്ങള്‍, മൊഴികള്‍, സിസിടിവി, ദൃശ്യങ്ങള്‍, മെമ്മറി കാര്‍ഡ്, പെന്‍ ഡ്രൈവ് തുടങ്ങിയവ ഇതില്‍ പെടുന്നു.
ചില പ്രധാന രേഖകള്‍ ഒഴികെയുള്ള പ്രതികള്‍ക്ക് കൈമാറി. ഈ മാസം 7വരെ ഇത് പരിശോധിക്കാന്‍ സമയം അനുവദിച്ചു. രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപ് അടക്കമുള്ള പ്രതികളുടെ ഹര്‍ജികള്‍ 7 ന് വീണ്ടും കോടതി പരിഗണിക്കും. എല്ലാ പ്രതികളോടും 7 ന് ഹാജരാകാന്‍ അങ്കമാലി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ 5ന് കോടതി വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: