ലൈഫിലും കടം; പണം തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം

Saturday 3 February 2018 2:45 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് ബജറ്റിലൂടെ തകിടം മറിയും. വാസയോഗ്യമായ വീടില്ലാത്ത 4,21,073 പേര്‍ക്കും, ഭൂരഹിതരായ 3,38,450 പേര്‍ക്കു വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായി ലൈഫ് പദ്ധതി പ്രകാരം 2500 കോടി രൂപ മാറ്റിവച്ചു. 

നാല് ലക്ഷം രൂപയാണ് ഭവനനിര്‍മ്മാണത്തിന് നല്‍കുന്നത്. പിഎംഎവൈ പ്രകാരമാണെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ധനസഹായമായി രണ്ടര ലക്ഷം രൂപം നല്‍കും. എന്നാല്‍ പിഎംഎവൈ പ്രകാരമല്ലെങ്കില്‍ സര്‍ക്കാര്‍ ഒരു ലക്ഷമേ നല്‍കൂ. ബാക്കി തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വന്തം പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കണം. ഇതിലേയ്ക്കായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തുക നല്‍കാന്‍ ഒരു പ്രത്യേക ഫിനാന്‍സ് കമ്പനിക്ക് രൂപം നല്‍കും. 

ഇങ്ങനെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ അവരുടെ ഭാവി പ്ലാന്‍ ഫണ്ടില്‍ നിന്നും വര്‍ഷം തോറും കുറവ് ചെയ്യും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നട്ടെല്ല് ഒടിക്കുന്നതാണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം. ഭാവിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനം നിലയ്ക്കും. പ്ലാന്‍ഫണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം ലൈഫിലേക്ക് മാറുന്നതോടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. ലൈഫ് പദ്ധതി തുടങ്ങിയപ്പോള്‍ ഇത്തരത്തിലുള്ള ഒരു നിബന്ധന സര്‍ക്കാര്‍ പറഞ്ഞിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.