വെണ്ടുട്ടായിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം

Friday 2 February 2018 9:35 pm IST

 

മമ്പറം: വെണ്ടുട്ടായിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. വെണ്ടുട്ടായി കൈതേരി പുതിയേടുത്ത് ഉത്സവാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകരായ വെണ്ടുട്ടായി ഹരി കിരണത്തില്‍ ജിഷ്ണു (18), പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൈവളപ്പില്‍ അനുരാഗ് (16) എന്നിവരെയാണ് മാരകായുധങ്ങളുമായി അക്രമിച്ചത്. ഇരുവരെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി 11.30 ഓടുകൂടി ക്ഷേത്രത്തിന്ന് മുന്നിലെ പോലീസ് പിക്കറ്റ് പോസ്റ്റിന് അടുത്തുവെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടത്. നിരവധി അക്രമക്കേസുകളിലെ പ്രതികളും സിപിഎം പ്രവര്‍ത്തകരുമായ ശ്രീജേഷ്, ജോതിഷ്, നിഖില്‍, മധു, ഷൈജന്‍, സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അക്രമം നടത്തിയത്.

മുന്‍ വര്‍ഷങ്ങളിലും ഉത്സവത്തിനിടയില്‍ സിപിഎം ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇത് മുന്‍നിര്‍ത്തി കതിരൂര്‍ എസ്.ഐ സി.ഷാജു വിന്റെ നേതൃത്വത്തില്‍ ക്ഷേത്രമുറ്റത്ത് വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 

ക്ഷേത്ര ഉത്സവപ്പറമ്പുകള്‍ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്നും സിപിഎം പിന്‍മാറണമെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി ആവിശ്യപെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.