കോട്ടയം: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി നാഗമ്പടംപാലത്തില്‍ ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമുതല്‍ നാളെ രാത്രി എട്ടുവരെ നാഗമ്പടം പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. മീനച്ചിലാറിനു കുറുകെയുള്ള പാലത്തിന്റെ ടാറിങ്ങാണ് നടത്തുന്നത്.പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കി ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിങ് നടത്തും. ഗതാഗതം വഴി തിരിച്ചുവിടുന്നതു സംബന്ധിച്ച് കെഎസ്ടിപി അധികൃതര്‍ പോലീസുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ പോലീസിനെ ഗതാഗത നിയന്ത്രണത്തിനായി നിയമിക്കും. ഇന്ന് രാത്രിയും നാളെ പകലും ഏറ്റുമാനൂരില്‍നിന്നു കോട്ടയത്തേക്കു വരുന്ന വാഹനങ്ങള്‍ ഗാന്ധിനഗറില്‍നിന്ന് മെഡിക്കല്‍ കോളേജ്, ചുങ്കം വഴി ബേക്കര്‍ ജങ്ഷനിലൂടെ പോകണം. ചൂട്ടുവേലി ജങ്ഷനില്‍നിന്നു വട്ടമൂട് പാലം വഴി കീഴുകുന്നിലെത്തി കെകെ റോഡുവഴിയും പോകണം. കുമാരനല്ലൂര്‍ മേല്‍പാലം വരെയുള്ള വാഹനങ്ങള്‍ മേല്‍പാലം കയറി വാരിശേരി, ചുങ്കം വഴിയും ബേക്കര്‍ ജങ്ഷനിലേക്കു തിരിച്ചുവിടും. കോട്ടയത്തുനിന്ന് ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷന്, ചുങ്കം, വാരിശേരി, കുടയംപടി, മെഡിക്കല്‍ കോളജ് വഴി ഗാന്ധിനഗറിലെത്തി യാത്രചെയ്യണം. ഏറ്റുമാനൂരില്‍നിന്നു ചങ്ങനാശേരിക്കുള്ള ഭാരവണ്ടികള്‍ പേരൂര്‍ക്കവല, പൂവത്തുംമൂട്, മണര്‍കാട്, പുതുപ്പള്ളി വഴി പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: