കോട്ടയത്തിന് പൊന്‍തൂവലായി കുമരകം: ബിജെപി

Saturday 3 February 2018 2:00 am IST
കേന്ദ്രബജറ്റില്‍ കുമരകത്തിന് മുന്തിയ പരിഗണന ലഭിച്ചത് ജില്ലയ്ക്ക് അഭിമാനമായെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി.

 

കോട്ടയം: കേന്ദ്രബജറ്റില്‍  കുമരകത്തിന് മുന്തിയ പരിഗണന ലഭിച്ചത്  ജില്ലയ്ക്ക് അഭിമാനമായെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി. 

രണ്ടായിരത്തില്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയിയുടെ കുമരകം സന്ദര്‍ശനത്തോടെയാണ് കുമരകം ആഗോള ശ്രദ്ധ നേടിയത്. സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച കുമരകം പാക്കേജ് കായലോര വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മുഖമുദ്രയായി മാറുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് വന്‍ വികസനപദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി രാജ്യത്തെ 10 ടൂറിസം കേന്ദ്രങ്ങളെയാണ് ആദ്യപടിയായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിലൊന്ന് കുമരകമാണ്. ഇതിന് മുന്‍കൈയെടുത്ത കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പങ്ക് നിസ്തൂലമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ കുമരകത്തെ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനെ ബി.ജെ.പി ജില്ലാ കമ്മറ്റി നന്ദി അറിയിച്ചു. 

കേന്ദ്രബജറ്റില്‍ കേരളത്തിന് അപ്രതീക്ഷിത നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന് 19,703 കോടി രൂപയാണ് വിഹിതമായി ലഭിച്ചിട്ടുള്ളത്. റബര്‍ മേഖലയ്ക്ക് 146.62 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍  സംസ്ഥാനബജറ്റ് കഴിഞ്ഞ തവണത്തേതിന്റെ തനിയാവര്‍ത്തനം മാത്രമാണ്. ജില്ലയെ ഈ ബജറ്റ് പൂര്‍ണ്ണമായും തഴഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.