പാലാ-വൈക്കം കെഎസ്ആര്‍ടിസി ചെയിന്‍ എറണാകുളത്തേക്കു നീട്ടുന്നു

Saturday 3 February 2018 2:00 am IST
പാലാ-വൈക്കം ചെയിന്‍ സര്‍വ്വീസ് എറാണകുളത്തേക്കു നീട്ടുന്നു. കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കത്തിന് അനുമതിയായി. ഉദ്യോഗസ്ഥതലത്തിലുള്ള ക്രമീകരണങ്ങളും സമയക്രമീകരണവും പൂര്‍ത്തിയായാല്‍ സര്‍വ്വീസുകള്‍ എറണാകുളത്തേക്കു നീളും.

 

കുറവിലങ്ങാട്: പാലാ-വൈക്കം ചെയിന്‍ സര്‍വ്വീസ് എറാണകുളത്തേക്കു നീട്ടുന്നു. കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കത്തിന് അനുമതിയായി. ഉദ്യോഗസ്ഥതലത്തിലുള്ള ക്രമീകരണങ്ങളും സമയക്രമീകരണവും പൂര്‍ത്തിയായാല്‍ സര്‍വ്വീസുകള്‍ എറണാകുളത്തേക്കു നീളും. 

നിലവിലുള്ള പാലാ ഡിപ്പോയില്‍ നിന്ന് അഞ്ച് ബസുകളാണ് പാലാ-വൈക്കം ചെയിന്‍ സര്‍വ്വീസ് നടത്തുന്നത്. ഇടയ്ക്ക് ഈ കണ്ണിപൊട്ടാറുണ്ടെങ്കിലും ഈ റൂട്ടിലെ യാത്രക്കാര്‍ക്കു വലിയ ആശ്വാസമാണ്  സര്‍വ്വീസ്. നാലുവീതം ട്രിപ്പുകളാണ് ഓരോ സര്‍വ്വീസും നടത്തുന്നത്. 

20മിനിറ്റ് ഇടവിട്ട് ഒരു ബസ് ക്രമത്തിലാണ് ഇപ്പോഴത്തെ സര്‍വ്വീസ്. സര്‍വ്വീസ്  എറണാകുളത്തേക്ക് നീളുന്നതോടെ ട്രിപ്പുകളിലെ ദൈര്‍ഘ്യം ഇപ്പോഴത്തേതുപോലെ നിലനിര്‍ത്താനായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് അധികൃതരുടെ തീരുമാനം. പാലാ,വൈക്കം ഡിപ്പോകളില്‍ നിന്നു മൂന്നുവീതം ബസുകള്‍ അധികമായി നിരത്തിലിറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ആറു ബസുകള്‍ അധികമായി എത്തുന്നതോടെ ഇപ്പോഴുള്ള രീതിയില്‍ 20 മിനിറ്റ് ഇടവേളയില്‍ ബസുകള്‍ ഈ റൂട്ടില്‍ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.ഒരു കിലോമീറ്റര്‍ കണക്കിലെടുത്താല്‍ കെഎസ്ആര്‍ടിസിക്കു വലിയ ലാഭമുണ്ടാകുന്ന സര്‍വ്വീസാണു നിലവിലുള്ള പാലാ-വൈക്കം ചെയിന്‍ സര്‍വ്വീസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.