ബിഎംഎസ് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

Friday 2 February 2018 10:23 pm IST

 

കണ്ണൂര്‍: ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും. വൈകുന്നേരം 3.30 ന് കണ്ണൂര്‍ സെന്റ്‌മൈക്കിള്‍സ് ഗ്രൗണ്ടില്‍ നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് 5 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

നാളെ രാവിലെ 9.30 ന് സ്വര്‍ഗ്ഗീയ സി.കെ.രാമചന്ദ്രന്‍ നഗറില്‍ (ജവഹര്‍ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.പി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിക്കും. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് സമാപന പരിപാടിയില്‍ സംസാരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.