ലഹരിവിരുദ്ധ സന്ദേശയാത്ര നാളെ മുതല്‍

Friday 2 February 2018 10:24 pm IST

 

കണ്ണൂര്‍: ലഹരിമുക്തസമൂഹം ലക്ഷ്യമാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് നടത്തി വരുന്ന വിമുക്തി ലഹരിവിരുദ്ധപദ്ധതിയുടെ ഭാഗമായി വിപുലമായ സാമൂഹ്യബോധവല്‍ക്കരണം ലക്ഷ്യമാക്കി പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തുന്നു. 

4, 11, 18, 25 തിയ്യതികളിലാണ് സന്ദേശ യാത്ര നടത്തുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാത്രയ്ക്ക് പഞ്ചായത്തിലെ 18 വാര്‍ഡുകളിലും സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങള്‍, വിദ്യാലയ പ്രതിനിധികള്‍, സാംസ്‌കാരിക സ്ഥാപന പ്രതിനിധികള്‍, യുവജന മഹിളാ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഇവരുള്‍പ്പെട്ട തെരഞ്ഞെടുത്ത 150 സ്ഥിരം അംഗങ്ങള്‍ ജാഥയിലുണ്ടായിരിക്കും. കൂടാതെ ഓരോ സ്വീകരണ കേന്ദ്രവും ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന കലാപരിപാടികളുമുണ്ടാകും. 

തുടര്‍ന്ന് വ്യക്തിഗത ബോധവല്‍കരണം, കൗണ്‍സിലിംഗ്, ഡി അഡിക്ഷന്‍ ചികിത്സ എന്നിവ വഴി ലഹരിവിധേയരെ സമൂഹത്തിന്റെ പൊതുധാരയില്‍ ഉള്‍ച്ചേര്‍ക്കല്‍ എന്നിവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സി.കെ.സൗമിനി, പി.വി.പ്രേമചന്ദ്രന്‍, കെ.പി.ബാലഗോപാലന്‍, കെ.എം.വിജയന്‍, ബി.ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.