മേല്‍പ്പാലം: വീടുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 2 February 2018 10:24 pm IST

 

കണ്ണൂര്‍: പാപ്പിനിശേരിയിലെ റയില്‍വേ മേല്‍പ്പാലം തദ്ദേശവാസികളുടെ വഴി തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

റെയില്‍വേ മേല്‍പ്പാലത്തിന്റെ കൈവരിയുടെ നീളം കുറച്ച് 3 മീറ്റര്‍ വീതിയുള്ള വഴി നിര്‍മ്മിച്ചു നല്‍കാന്‍ കെഎസ്ടിപി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വീട്ടിലേക്ക് ഗതാഗത സൗകര്യം നഷ്ടപ്പെട്ടവര്‍ക്ക് 3 മീറ്റര്‍ വീതിയുളള സര്‍വീസ് റോഡിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ റോഡ് ടാര്‍ ചെയ്തു നല്‍കും. ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് കാലതാമസം വന്നതിനാല്‍ സ്വമേധയാ ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് പൊതുമരാമത്ത് റേറ്റ് അനുസരിച്ച് ന്യായമായ വില നല്‍കും. എന്നാല്‍ പരാതിക്കാര്‍ നാളിതുവരെ സ്ഥലം വിട്ടുനല്‍കിയിട്ടില്ല. സ്ഥലം വിട്ടുനല്‍കിയാല്‍ അവരുടെ വീടുകളിലേക്കും മൂന്നുമീറ്റര്‍ വഴി നിര്‍മ്മിച്ചു നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂര്‍ കെഎസ്ടിപി ഡിവിഷണല്‍ എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. പി.ജയലക്ഷ്മിയും തദ്ദേശവസികളും ചേര്‍ന്നാണ് പരാതി നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.