കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: യാത്രാവിമാനം പരീക്ഷണപ്പറക്കല്‍ ഉടന്‍ നടക്കും

Friday 2 February 2018 10:24 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം മധ്യത്തോടെ യാത്രാവിമാനം പരീക്ഷണപ്പറക്കല്‍ നടത്തും. ഇതിനുള്ള തീയ്യതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. 

2016 ഫിബ്രവരി 29 ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. ഈ മാസം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വിവിധ അനുമതികള്‍ ലഭിക്കുന്നതോടെ സെപ്റ്റംബറില്‍ വാണിജ്യ സര്‍വ്വീസ് നടത്തുവാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവള അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനത്തമഴ, വിവിധ സമരങ്ങള്‍ എന്നിവ കാരണം നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

ഇതിനിടെ പദ്ധതിപ്രദേശത്തിന് സമീപമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് വിവിധ മേഖലയിലുള്ളവര്‍ പഠനം ആരംഭിച്ചു. പദ്ധതിപ്രദേശത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലും പാറാപ്പൊയില്‍ ലൈറ്റ് അപ്രോച്ച് മേഖലയിലും ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ് പഠനവിധേയമാക്കുന്നത്. സോഷ്യല്‍ ഇംപാക്ട് വിഭാഗത്തിലെ മൂന്ന് പേരാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നത്. നിലവില്‍ ഈ മേഖലയിലെ മിക്ക വീടുകളിലും കിണര്‍വെള്ളം ഉപയോഗയോഗ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇതും പഠന വിധേയമാക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.