ആഫ്രിക്കയില്‍ നിന്ന് കാണാതായ കപ്പലില്‍ ഉദുമ സ്വദേശിയായ യുവാവും

Friday 2 February 2018 10:25 pm IST

 

ഉദുമ: ആഫ്രിക്കയില്‍ നിന്ന് കാണാതായ മറീന എക്‌സ്പ്രസ് എണ്ണക്കപ്പലില്‍ കപ്പലില്‍ ഉദുമ സ്വദേശിയും. ഉദുമ പെരിലാ വളപ്പ് അശോകന്റെയും ഗീതയുടെയും മകന്‍ ശ്രീഉണ്ണിയാണ്(25) കപ്പലിലുള്ളത്. അങ്കോളോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റിന് കീഴിലുള്ളതാണ് മറീന എക്‌സ്പ്രസ്. എണ്ണയുമായി പോവുകയായിരുന്ന കപ്പല്‍ നൈജീരിയന്‍ കടലില്‍ നിന്നാണ് കണാതായത്. 

വ്യാഴാഴ്ച രാത്രിയാണ് അങ്കോള ഈസ്റ്റ് ഷിപ്പിംഗ് മനേജ്‌മെന്റ് ഇറക്കിയ വിശദ വിവരങ്ങള്‍ ശ്രീഉണ്ണിയുടെ വീട്ടില്‍ ലഭിച്ചത്. നാല് മാസത്തെ അവധി കഴിഞ്ഞ് ഒരുമാസം മുമ്പാണ് ശ്രീഉണ്ണി കപ്പലിലേക്ക് തിരിച്ചു പോയത്. നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചായതാണെങ്കില്‍ കപ്പല്‍ നശിപ്പിക്കുകയോ അതല്ലെങ്കില്‍ ടാങ്കറിലെ ഇന്ധനം പൂര്‍ണ്ണമായും ചോര്‍ത്തിയെടുത്ത് കപ്പല്‍ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് പതിവ്. ജനുവരി 31 നാണ്് ശ്രീഉണ്ണി ഫോണില്‍ മാതാപിതക്കളോണ് അവസാനമായി സംസാരിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.