ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ഇന്ന്

Friday 2 February 2018 10:28 pm IST

 

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ ഡയാലിസിസ് യൂണിറ്റ്, നവീകരിച്ച ലാബ്, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. 

ഒരു കോടിയിലേറെ രൂപ ചെലവിട്ടാണ് കൂത്തുപറമ്പ് താലൂക്ക് അശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചിട്ടുള്ളത്. 10 പേര്‍ക്ക് ഒരേ സമയം ഡയലിസീസ് ചെയ്യാനുള്ള യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഡയാലിസിസ് ചെയ്യുന്നതിന് 400 രൂപയാണ് രോഗികളില്‍ നിന്നും ഈടാക്കുക. അതോടൊപ്പം ആരോഗ്യ ഇന്‍ഷൂറന്‍സ്, കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യമായി ഡയാലിസീസ് ചെയ്യാനുള്ള നടപടികളും ആശുപത്രി വികസന സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്ക് അനുവദിച്ചവണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. കൂത്തുപറമ്പ് നഗരസഭാ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:എം.പി.ജീജ, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, ചീഫ് ടെക്‌നിഷ്യന്‍ ആര്‍.എസ്.രമേശ്, റീജണല്‍ മാനേജര്‍ പി.പി.രാഘവന്‍, നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത്കുമാര്‍, ടി.ഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.