കാന്‍സര്‍ ദിനാചരണം ഇന്ന് മുതല്‍

Friday 2 February 2018 10:29 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ 6 വരെ കാന്‍സര്‍ ദിനം ആചരിക്കും. നമുക്ക് കഴിയും എനിക്ക് കഴിയും കാന്‍സറിനെ കീഴ്‌പ്പെടുത്താന്‍ എന്നാണ് ഈ വര്‍ഷത്തെ ദിനാചരണ മുദ്രാവാക്യം. ഇതോടനുബന്ധിച്ച് ഇന്ന് പയ്യന്നൂര്‍ പോസ്റ്റോഫീസ് പരിസരത്ത് നിന്ന് പുതിയ ബസ് സ്റ്റാന്റ് വരെ റാലിയും തുടര്‍ന്ന് പ്രതിജ്ഞയെടുക്കലും നടക്കും. തുടര്‍ന്ന് പ്രതിജ്ഞയെടുക്കലും നടക്കും. ദിനാചരണ പരിപാടികള്‍ക്ക് എംസിസിഎസ്സ് മെഡിക്കല്‍ ഡയരക്ടര്‍ ഡോ.വി.സി.രവീന്ദ്രന്‍ നേതൃത്വം നല്‍കും. 

നാളെ രോഗവിമുക്തരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയറിന്റെ നേതൃത്വത്തില്‍ കൃഷ്ണമേനോന്‍ കോളേജിലെ ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് യൂണിറ്റിന്റെയും കൊയിലി ഹോസ്പിറ്റല്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെയും എംസിസിഎസ് അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ ദിനാചരണറാലി മഹാത്മാ മന്ദിരത്തില്‍ നിന്ന് തുടങ്ങി പഴയ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ വഴി ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. പരിപാടികള്‍ക്ക് ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് മെഡിക്കല്‍ ഡയരക്ടര്‍ ഡോ.സുചിത്ര സുധീര്‍ നേതൃത്വം നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.