ശ്രീകാന്ത് പുറത്ത്; സിന്ധു സൈന ക്വാര്‍ട്ടറില്‍

Saturday 3 February 2018 2:45 am IST

ന്യൂദല്‍ഹി: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഇന്ത്യ ഓപ്പണ്‍ ബാഡ്മിഡന്റണ്‍ സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അതേസമയം വനിതകളുടെ നിലവിലെ ചാമ്പ്യന്‍ പി വി സിന്ധുവും സൈന നെഹ്‌വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

പരിക്കില്‍ നിന്ന് മുക്തി നേടി ഈ സീസണിലെ ആദ്യ ടൂര്‍ണമെന്റില്‍ മത്സരിച്ച ശ്രീകാന്തിനെ മലേഷ്യയുടെ ഇസ്‌ക്കന്ദര്‍ സുള്‍ക്കര്‍നെയിനാണ് അട്ടിമറിച്ചത്. ലോക മൂന്നാം നമ്പറായ ശ്രീകാന്ത് 19-21, 17-21 ന് തോറ്റു. ഒന്നാം സീഡായ സിന്ധു ബള്‍ഗേറിയയുടെ ലിന്‍ഡ സെറ്റ്ചിരിയെ അനായാസം മറികടന്നാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.സ്‌കോര്‍ 21-10,21-14. സ്‌പെയിനിന്റെ ബീയാട്രിസ് കോറലസാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. എട്ടാം സീഡായ ബീയാട്രിസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് റുഥ്‌വിക ശിവാനിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-17,21-10.

കഴിഞ്ഞയാഴ്ച ഇന്ത്യോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയ സൈന പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്കിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-12, 21-11. അമേരിക്കയുടെ അഞ്ചാം സീഡായ ബീവന്‍ ഴാങ്ങാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയുടെ എതിരാളി.

സിങ്കപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍ ബി സായ് പ്രണീത് ഹോങ്കോങ്ങിന്റെ ഹു യുന്നിനെ 21-10, 21-15 നള തോല്‍പ്പിച്ചു. മൂന്നാം സീഡ് ചോ ടീന്‍ ചെന്നാണ് അടുത്ത റൗണ്ടില്‍ പ്രണീതിന്റെ എതിരാളി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പി കശ്യപ് പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ശ്രേയസ് ജയ്‌സ്‌വാളിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-19,19-21, 21-12.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.