പിരിവു മാത്രം

Saturday 3 February 2018 2:45 am IST
കെഎസ്ആർടിസി പെൻഷൻ ഏറ്റെടുക്കില്ല, പുതിയ ക്ഷേമ പദ്ധതികൾ ഇല്ല, നിയമനങ്ങൾക്ക് നിയന്ത്രണം, പ്രതീക്ഷ കിഫ്ബിയിൽ മാത്രം.

നികുതികളും ഫീസുകളും കുത്തനെ കൂട്ടിയും ക്ഷേമപെന്‍ഷനുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയും അവതരിപ്പിച്ച സംസ്ഥാന ബജറ്റ് അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ പിഴിയുന്നതായി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് വാഹന നികുതിയും സേവന നിരക്കുകളും ഭൂമിയുടെ ന്യായവിലയുമെല്ലാം ഉയര്‍ത്തിയത്.

970 കോടിയുടെ അധിക വിഭവസമാഹരണമാണ് ലക്ഷ്യം. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ല. എന്നാല്‍ കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയ്ക്ക് രണ്ടായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഭാവിയില്‍ എങ്ങനെ വരുമാനം വര്‍ധിക്കുമെന്ന് വ്യക്തതയില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ തുറന്നു സമ്മതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.