സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയത് വിവാദത്തിൽ

Saturday 3 February 2018 11:15 am IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങുന്നതിനായി 49,900 രൂപ ശ്രീരാമകൃഷ്ണന്‍ സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റി.

ലെന്‍സിനായി ഏകദേശം 45000 രൂപയും, ബാക്കി ഫ്രെയിമിനായുമാണ് ശ്രീരാമകൃഷ്ണന്‍ സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയിരിക്കുന്നത്. ചികില്‍സ ചെലവിനത്തില്‍ 4,25,594 രൂപയാണ് ആകെ സ്പീക്കര്‍ കൈപ്പറ്റിയിരിക്കുന്നത്. വിവരവകാശരേഖ നിയമപ്രകാരമാണ് ശ്രീരാമകൃഷ്ണന്റെ ചികില്‍സാ ചെലവുകള്‍ പുറത്ത് വന്നത്.

അതേസമയം, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ കണ്ണട വാങ്ങിയതെന്ന് സ്പീക്കര്‍ പ്രതികരിച്ചു. നേരത്തെ കണ്ണട വാങ്ങാനായി ഏകദേശം 28,000 രൂപ ചെലവഴിച്ച കെ.കെ ശൈലജയുടെ നടപടിയും വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.