നിയമ ലംഘനങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടു നിൽക്കുന്നു; രമേശ് ചെന്നിത്തല

Saturday 3 February 2018 12:07 pm IST

മലപ്പുറം: നിലമ്പൂർ എംഎല്‍എ പിവി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി വി അന്‍വറിന്റെ നിയമ ലംഘനങ്ങള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സമരം.

നിയമലംഘകര്‍ക്ക് കൂട്ട് നില്‍ക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കൈയേറ്റക്കാരുടെ സംരക്ഷകനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍- ചെന്നിത്തല കുറ്റപ്പെടുത്തി. പരിസ്ഥിതി കമ്മറ്റിയില്‍ ഇരിക്കുന്ന ഒരു വ്യക്തി പരിസ്ഥിതിക്ക് വെല്ലുവിളി നേരിടുന്ന നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയാണെന്നും ഈ കമ്മിറ്റിയില്‍ നിന്നും എംഎല്‍എയെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.

900 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. പിവി അബദുള്‍ വഹാബ് എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ സമരജ്വാലയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.