മുസ്ലീം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച യുവാവിനെ അമ്മയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു

Saturday 3 February 2018 1:10 pm IST

ന്യൂദൽഹി:  മുസ്ലീം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച്‌ യുവതിയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു. ഫോട്ടാഗ്രാഫറായ അങ്കിത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അ​മ്മ​യും അ​ച്ഛ​നും അ​മ്മാ​വ​നും അ​റ​സ്റ്റി​ലാ​യി. ഡ​ല്‍​ഹി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ്യത്യസ്ഥ സമുദായത്തില്‍ പെട്ട അങ്കിതും ഇ​രു​പ​തു​കാ​രി​യാ​യ പെണ്‍കുട്ടിയും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വീ​ട്ടു​കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇവര്‍ വിവാഹം കഴിക്കുമെന്ന സൂചന ലഭിച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അങ്കിതിനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. 

പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മാ​വ​നും പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രു സ​ഹോ​ര​നും ചേ​ര്‍​ന്നാ​ണ് അ​ങ്കി​തി​നെ ആ​ക്ര​മി​ച്ച​ത്. ബ​ഹ​ളം​കേ​ട്ട് വീ​ടി​നു പു​റ​ത്തേ​ക്കു​വ​ന്ന അ​ങ്കി​തി​ന്‍റെ അ​മ്മ​ കമലേഷിന്റെ മു​ന്നില്‍ വെച്ചായിരുന്നു ​ആ​ക്ര​മ​ണം. തടയാന്‍ ശ്രമിച്ച കമലേഷിനെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു വെച്ച്‌ മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിക്കുന്നതിനിടെ അ​ങ്കി​തിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ കരഞ്ഞ് പറഞ്ഞിട്ടും ഫോട്ടോ എടുക്കുകയല്ലാതെ ആരും സഹായിച്ചില്ലെന്ന് കമലേഷ് പറഞ്ഞു. അങ്കിതിന്റെ സമീപവാസിയായിരുന്നു കോളോജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി. ഇരുവരും പ്രണയത്തിലായതോടെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ താ​മ​സം മാ​റി പോയിരുന്നുവെങ്കിലും ബന്ധം തുടര്‍ന്നതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.