പ്രിന്റു മഹാദേവ് പ്രസിഡന്റ് പി.ശ്യാംരാജ് സെക്രട്ടറി

Saturday 3 February 2018 2:39 pm IST

തൃശൂര്: എബിവിപി സംസ്ഥാന അദ്ധ്യക്ഷനായി പ്രിന്റു മഹാദേവിനേയും, പിശ്യാമരാജിനെ സെക്രട്ടറിയായും തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനം തെരെഞ്ഞെടുത്തു. എതിരില്ലാതെയാണ് രണ്ടാം തവണയും ശ്യാം രാജ് തെരെഞ്ഞെടുക്കപ്പെട്ടത്. രാവിലെ നടന്ന പൊതുസമ്മേളനത്തിന് ശേഷമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രിന്റു മഹാദേവ് മലപ്പുറം തിരൂര്‍ സ്വദേശിയാണ്. തൃശൂര്‍ പേരാമംഗലം ദുര്‍ഗാ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപകനാണ്. മലപ്പുറം ജില്ലാ കണ്‍വീനര്‍, ദേശീയ സമിതിയംഗം, പാലക്കാട്, എറണാകുളം വിഭാഗ് പ്രമുഖായും ചുമതലയും വഹിച്ചിട്ടുണ്ട്. വിഭാഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സമര തീക്ഷണമായ ജീവിതാനുഭവങ്ങളിലൂടെ സംഘടനയെ നയിച്ച പി.ശ്യാംരാജിനെ ഇത് രണ്ടാം തവണയാണ് എബിവിപിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.

ഇടുക്കി മുള്ളരിങ്ങാട് സ്വദേശിയാണ് ശ്യാംരാജ്. എറണാകുളം ജില്ലാകണ്‍വീന്‍, വിഭാഗ് കണ്‍വീനര്‍, സംസ്ഥാന ജോയിന്‍ സെക്രട്ടറി, ദേശീയ നിവാഹക സമിതിയംഗം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയി 2013 -17 സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി എ ബി വി പി ഏറ്റെടുക്കുമെന്നും പ്രതിബന്ധങ്ങളെ അതിജീവിച്ച് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ദൗത്യം എബിവിപി ഏറ്റെടുക്കുമെന്നും ഇരുവരും വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.