വീണ്ടും ഉത്തരകൊറിയ പരാമർശവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്

Saturday 3 February 2018 4:05 pm IST

തിരുവനന്തപുരം: വീണ്ടും ഉത്തരകൊറിയ, ചൈന പരാമര്‍ശവുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സാമ്രാജ്യത്വ അജണ്ടയ്ക്കൊത്ത് ലോകത്തെ മുന്നോട്ടു നയിക്കാനുള്ള അമേരിക്കയുടെ നീക്കം വിജയിക്കില്ലെന്നതിന് തെളിവാണ് ചൈനയുടെയും ഉത്തര കൊറിയയുടെയും വിജയങ്ങളെന്ന് കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആഭ്യന്തര കാര്യത്തില്‍ കൈകടത്താന്‍ ഇരു രാജ്യങ്ങളും മറ്റൊരു രാജ്യത്തേയോ, മറ്റേതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ കൈകടത്താന്‍ വേറൊരു രാജ്യത്തേയോ അനുവദിക്കില്ലെന്ന് ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന് ചൈന പ്രഖ്യാപിക്കുകയായിരുന്നു-കോടിയേരി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.