ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന് തുടങ്ങും

Sunday 4 February 2018 6:57 am IST

പത്തനംതിട്ട: നൂറ്റിയാറാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് ഇന്ന് പമ്പാമണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ തുടക്കമാകും. രാവിലെ 10.30ന് വിവിധ ഘോഷയാത്രകള്‍ ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സംഗമിച്ച് പരിഷത്ത് നഗറില്‍ എത്തിച്ചേരും. 11ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തും. വൈകിട്ട് 3ന് സമ്മേളനം ബംഗളൂരു സുബ്രഹ്മണ്യമഠം അധിപതി ശ്രീശ്രീശ്രീ വിദ്യാപ്രസന്ന തീര്‍ത്ഥ സ്വാമി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനാകും.  

ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, രാജു ഏബ്രഹാം എംഎല്‍എ, ഹിന്ദുമത മഹാമന്ധലം പ്രസിഡന്റ് അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, ജോ. സെക്രട്ടറി എം.റ്റി. ഭാസ്‌ക്കര പണിക്കര്‍ എന്നിവര്‍ സംസാരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.