പദ്‌മശ്രീ പുരസ്‌ക്കാരത്തെ അപമാനിച്ച ബാലന്‍ രാജിവയ്ക്കണം: ആദിവാസിമഹാസഭ

Saturday 3 February 2018 7:03 pm IST

തിരുവനന്തപുരം: പദ്‌മ്ശ്രീ പുരസ്‌ക്കാരം ലഭിച്ച ലക്ഷ്മിക്കുട്ടിയെ അപമാനിച്ച എ.കെ ബാലന്  മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ആദിവാസി മഹാസഭ.  പദ്‌മശ്രീ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി ഒപ്പു പോലുമില്ലാത്ത കത്ത് സമര്‍പ്പിച്ച  ബാലന്‍ കേരളത്തിന് അപമാനമാണ്. ഇന്ത്യയിലാദ്യമായി ഗോത്ര വിഭാഗത്തില്‍ ഒരാള്‍ക്ക് പദ്‌മശ്രീ കിട്ടിയപ്പോള്‍ അതിനെ അയിത്ത മനസ്സോടും പുച്ഛത്തോടും കണ്ട് കൈനോട്ടക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ച ബാലന്‍ ദളിത് സമൂഹത്തിന് തന്നെ  ബാധ്യതയാണ്. ദളിതനെന്ന പരിഗണനയില്‍ ബാലന്‍ മന്ത്രി പദവിയിലിരുന്നുകൊണ്ട് സമൂഹത്തെ അപമാനിച്ചതിന് പ്രായശ്ചിത്തമായി സ്ഥാനമൊഴിഞ്ഞു ദളിതര്‍ക്കുണ്ടായ അപമാനം കഴുകിക്കളയണമെന്ന് സഭ ആവശ്യപ്പെട്ടു.

പരമ്പരാഗതമായി ആചാരാനുഷ്ഠാങ്ങളിലൂടെ പാഠങ്ങള്‍ പഠിച്ച് സമൂഹത്തിന്റെ പൊതു നന്മക്ക് കാട്ടറിവുകള്‍ പകര്‍ന്നു നല്‍കിയതാണോ ഗോത്ര സമൂഹം ചെയ്ത തെറ്റ്. എ.കെ ബാലനെ പോലെ മക്കളെ വിദേശത്തേക്കു അയച്ചു പഠിപ്പിക്കാന്‍ ശേഷിയുള്ളവരല്ല കേരളത്തിലെ ഭൂരിഭാഗം വനവാസികളും. അവിഹിതമായി സമ്പാദിച്ച പണം വിദേശത്ത് കൊണ്ടുപോയി നിക്ഷേപിക്കാനാണ് ബാലന്റെ വിദ്യാഭ്യാസ അടവുകള്‍.

 മക്കളെ വിദേശത്ത് അയച്ച് പണമിടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിക്കുന്ന  രാഷ്ട്രീയ പാരമ്പ്യര്യമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ബാലന്‍ സ്‌കൂളില്‍പോയി പഠിക്കാന്‍പോലും സാമ്പത്തികശേഷിയില്ലാത്ത ഒരു ജനതയെ കാര്‍ക്കിച്ച് തുപ്പുകയാണ്.  എന്നും ഗോത്ര സമൂഹങ്ങള്‍ക്കെതിരെ മുഖം തിരിഞ്ഞ് നില്ക്കുന്ന ബാലന്‍ രാജിവെച്ച് മഷിനോട്ടത്തിന് പോയി പദ്‌മശ്രീ നേടിയെടുക്കാനുള്ള ശ്രമം നടത്തണമെന്ന് പ്രസിഡന്റ്മോഹനന്‍ ത്രിവേണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദിവാസിമഹാസഭ യോഗം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.