തെരുവിളക്ക് മിഴിതുറന്നില്ല; കണ്ണടച്ച് കെഎസ്ഇബി

Sunday 4 February 2018 2:09 am IST


എടത്വാ: തലവടി ഗ്രാമപഞ്ചായത്ത് പരാതി നല്‍കിയിട്ടും തെരുവിളക്ക് മിഴിതുറന്നില്ല. കണ്ണടച്ച് എടത്വാ കെഎസ്ഇബി ഉദ്യോഗസ്ഥര്‍. തലവടി പഞ്ചായത്തില്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ പത്ത് ലക്ഷം രൂപ പഞ്ചായത്ത് അധികൃതര്‍ വൈദ്യുതി വകുപ്പിന് കൈമാറിയിട്ടും വഴിവിളക്ക് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
  15-ാം വാര്‍ഡില്‍ സമ്പൂര്‍ണ വഴിവിളക്ക് സ്ഥാപിക്കാന്‍ വാര്‍ഡ് അംഗം ദിനു വിനോദ് വാര്‍ഷിക പദ്ധതിയില്‍പെടുത്തി മൂന്ന് ലക്ഷം രൂപയാണ് കൈമാറിയിട്ടുള്ളത്. പഞ്ചായത്ത് അധികൃതര്‍ ഫീസായ ബള്‍ബ് മാറ്റിയെങ്കിലും വൈദ്യുതി ബന്ധം വിശ്ചേദിച്ചുകിടക്കുന്നതിനാല്‍ ബള്‍ബ് പ്രകാശിക്കുന്നില്ല. ലൈനിലെ അറ്റകുറ്റ പണിക്കും പഞ്ചായത്ത് ഫണ്ട് നല്‍കിയിട്ടുണ്ട്.
  തുക അടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കെഎസ്ഇബി അധികൃതരുമായി പഞ്ചായത്ത് ബന്ധപ്പെടുമ്പോള്‍ നവീകരണത്തിനുള്ള സാധനങ്ങള്‍ ലഭ്യമല്ല എന്ന സ്ഥിരം പല്ലവിയാണ് അധികൃതര്‍ പറയുന്നതെന്ന് മെമ്പര്‍മാര്‍ ആരോപിക്കുന്നു. തെരുവിളക്ക് പ്രകാശിപ്പിക്കാത്തതിനെതിരെ വൈദ്യുതി മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.