ലഹരി ഗുളികളുമായി രണ്ട് പേര്‍ പിടിയില്‍

Sunday 4 February 2018 2:02 am IST

 

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌മെന്റ്ആന്‍ഡ് അന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്  ആലപ്പുഴ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഗുളികകളുമായി രണ്ട് പേര്‍ പിടിയിലായി. 

  അമ്പലപ്പുഴ വണ്ടാനം കായിപ്പള്ളി കക്കാഴം വീട്ടില്‍ ് റിയാസ് (ബ്രേക്ക് റിയാസ്-40), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റില്‍ കുമാര്‍ നിവാസില്‍   റോബര്‍ട്ട്  (കുമാര്‍-35 ) എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.  

  ക്യാന്‍സര്‍ രോഗികള്‍ക്കും,   കടുത്ത മാനസിക വിഭ്രാന്തിയുള്ളവര്‍ക്കും ഡോക്ടറുടെ നീയന്ത്രണത്തില്‍ നല്‍കുന്നതും, വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണമുള്ളതുമായ 40 ഗുളികകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. സ്വന്തമായി  കുറിപ്പടിയുണ്ടാക്കി വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുമായാണ് ഇവര്‍ ഗുളികള്‍ വാങ്ങിയ്ക്കുന്നതെന്നും  മെഡിക്കല്‍ സ്റ്റോറില്‍നിന്നും നിസാരവിലയ്ക്കുവാങ്ങുന്ന ഈ ഗുളികകള്‍ ലഹരിക്ക് അടിമകളായിട്ടുള്ളവര്‍ക്ക് ഒരു ഗുളീകയ്ക്ക് 50 മുതല്‍ 150 രൂപാവരെ വിലയ്ക്കാണു ഇത് വില്‍ക്കുന്നതെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 

  പിടികൂടിയ റിയാസും,  കുമാറും ഇതിനുമുമ്പും ആമ്പ്യൂള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കേസുകളില്‍ പിടികൂടിയിട്ടുള്ളതുമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.