എന്‍ടിയു ജില്ലാ സമ്മേളനം

Sunday 4 February 2018 2:00 am IST

 

ചെങ്ങന്നൂര്‍: ജീവിതത്തിന്റെ മൂല്യം പുതുതലമുറയെ ശീലിപ്പിക്കാന്‍ അദ്ധ്യാപകര്‍ വഴികാട്ടിയാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പറഞ്ഞു. ദേശീയ അദ്ധ്യാപക പരിഷത്ത് (എന്റ്റിയു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

  അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ജെ. ഹരീഷ്‌കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.പി. പ്രവീണ്‍, വൈസ് പ്രസിഡന്റ് കെ. സുരേഷ്, ആര്‍എസ്എസ് ജില്ലാ കാര്യകാരിയംഗം ആര്‍. അശോക്, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രകാശ്, അജിത്ത് കുമാര്‍, ഗോപകുമാര്‍, പ്രവീണ്‍. വി നായര്‍, രാജേഷ്, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. 

  തുടര്‍ന്നു നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ എന്‍ റ്റിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. സുരേഷ് അദ്ധ്യക്ഷനായി. ഡോ. ജയപ്രകാശ് ക്ലാസ് നയിച്ചു. അനുമോദന സമ്മേളനം ജില്ലാ പ്രസിഡന്റ് ജെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഉമാ അന്തര്‍ജ്ജനം അദ്ധ്യക്ഷയായി. 

  സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മുരാരിശംഭുവിനെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി ജെ. ഹരീഷ് (പ്രസിഡന്റ്), ഡോ. ജയപ്രകാശ്, ഉമ(വൈസ് പ്രസിഡന്റ്), പി.പി. പ്രവീണ്‍(സെക്രട്ടറി), എന്‍. സതീശ്, പ്രവീണ്‍ വി. നായര്‍(ജോയിന്റ് സെക്രട്ടറി), ഹരി.എസ്. നായര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.